ഗര്‍ഭിണികള്‍ വാക്സിനെടുത്താല്‍ കുഞ്ഞിനും പ്രതിരോധശേഷിയെന്ന് പഠനറിപ്പോര്‍ട്ട്
ഗര്‍ഭിണികള്‍ക്ക് കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ നല്‍കുന്നത് കോവിഡ് ബാധിച്ച നവജാതശിശുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഒരു സംഘം ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍.
ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് ലഭിക്കുന്ന വാക്‌സിനേഷന്റെ ഗുണങ്ങള്‍ ശിശുക്കള്‍ക്കും ബാധകമാണോ എന്ന പഠനത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ റിപ്പോര്‍ട്ട്. പീഡിയാട്രിക് ആശുപത്രികളിലെയും യു.എസ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെയും (സിഡിസി) ഗവേഷകര്‍ 2021 ജൂലൈയ്ക്കും 2022 ജനുവരിക്കും ഇടയില്‍ ആറ് മാസത്തില്‍ താഴെയുള്ള കുട്ടികളെ പരിശോധിച്ചായിരുന്നു പഠനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 379 ശിശുക്കളില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി വിശകലനം ചെയ്തത്. ഈ ശിശുക്കളില്‍ 176 പേര്‍ കോവിഡ്-19 ബാധിതരും 203 പേര്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളാലും അഡ്മിറ്റ് ചെയ്യപ്പെട്ടവരായിരുന്നു. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നത് 61% കുട്ടികളിലും ഫലപ്രദമാണെന്ന് കണ്ടെത്തി
പ്രസവത്തിന് 21 ആഴ്ച മുതല്‍ പ്രസവത്തിന് 14 ദിവസം മുമ്പ് വരെ അമ്മമാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം 80% ആയി ഉയര്‍ന്നു. ഗര്‍ഭാവസ്ഥയുടെ ആദ്യമാസങ്ങളില്‍ വാക്‌സിനെടുത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഫലപ്രാപ്തി 32% ആയി കുറഞ്ഞതായും പഠനം പറയുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പഠനസംഘം പറഞ്ഞു.അതുകൊണ്ട് തന്നെ ഗര്‍ഭിണിയായ സ്ത്രീ വാക്‌സിനേഷന്‍ ആഗ്രഹിച്ചാല്‍ അത് ചെയ്യണമെന്നും സംഘം പറഞ്ഞു. എടുക്കാന്‍ തയ്യാറായാലുടന്‍, അവള്‍ അങ്ങനെ ചെയ്യണം.'
കൂടാതെ ഗര്‍ഭാവസ്ഥയില്‍ കോവിഡ് ഉണ്ടാകുന്നത് മാസം തികയാതെയുള്ള ജനനം, മറ്റ് ഗര്‍ഭധാരണ സങ്കീര്‍ണതകള്‍ എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും CDC പറയുന്നു.
അതേസമയം ഗര്‍ഭകാലത്തെ COVID-19 വാക്‌സിനേഷന്‍ മാസം തികയാതെയുള്ള പ്രസവവുമായോ ഭാരക്കുറവുള്ള നവജാതശിശുക്കളുമായോ ബന്ധപ്പെട്ടിട്ടില്ലെന്ന് മുന്‍ പഠനങ്ങള്‍ പറയുന്നുണ്ട്.